Connect with us

First Gear

സാമ്പത്തിക പ്രതിസന്ധി; 3000 താത്ക്കാലിക തൊഴിലാളികളുടെ കരാര്‍ മാരുതി പുതുക്കില്ല

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന്റെ ഭാഗമായി 3000 താത്ക്കാലിക തൊഴിലാളികളെ വാഹന നിര്‍മാതാക്കളായ മാരുതി പിരിച്ചുവിടും. മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവയാണ് കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന നികുതിയും കാറിന്റെ വിലയെ സാരമായി ബാധിക്കുന്നതായും ഇത് കമ്പനിക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും ഓഹരിയുടമകള്‍ പങ്കെടുത്ത യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇതിനാല്‍ 3000 താത്ക്കാലിക തൊഴിലാളികളുടെ കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് കമ്പനി തീരുമാനം.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് നേരത്തെ മറ്റ് വാഹന നിര്‍മാതാക്കളും തൊഴിലാളികളെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. അശോക് ലെയ്‌ലന്‍ഡ്, ടി വി എസ്, ഹീറോ, മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ വന്‍കിട കമ്പനികള്‍ ചില നിര്‍മാണ യൂനിറ്റുകള്‍ താത്ക്കാലികമായി അടച്ചിരുന്നു. തുടര്‍ച്ചയായ പത്ത് മാസങ്ങളിലെ വാഹന വില്‍പന ക്രമാനുഗതമായി കുറയുന്ന സാഹചര്യത്തിലാണ് നടപടി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വാഹന വില്‍പനയില്‍ വന്‍ ഇടിവാണ് ഉണ്ടാവുന്നത്. മാന്ദ്യം രൂക്ഷമായ കഴിഞ്ഞ നാലുമാസത്തിനിടെ 226 വില്‍പനശാലകള്‍ അടച്ചിട്ടു. ഇതുവഴി രാജ്യത്തൊട്ടാകെ മൂന്നര ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. 2000 ഡിസംബറിനു ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്.

---- facebook comment plugin here -----

Latest