Saudi Arabia
സഊദിയിലെ സ്വാതന്ത്ര്യ ദിനാഘോഷം വര്‍ണാഭമായി

റിയാദ്/ജിദ്ദ: ഇന്ത്യയുടെ എഴുപത്തിമൂന്നാമത് സdbതന്ത്ര്യ ദിനം വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. റിയാദ് ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു.വിവിധ കലാ പരിപാടികളും അരങ്ങേറി. നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന സ്വാന്ത്ര്യ ദിനാഘോഷ പരിപാടിയില്‍് കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ് ആണ് പതാക ഉയര്‍ത്തിയത്. വിവിധ പരിപാടികളും നടന്നു.
ഈ വര്‍ഷം കനത്ത സുരക്ഷയോടെയാണ് എംബസിയിലും കോണ്‍സുലേറ്റിലും പരിപാടികള്‍ നടന്നത്. പൊതു പരിപാടികളില്‍ മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ കാമറ, ഹാന്‍ഡ് ബാഗുകള്‍ എന്നിവക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
---- facebook comment plugin here -----