Kerala
കോഴിക്കോട് മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട്: കല്ലായി പാലത്തിനടുത്ത് ബൈക്ക് യാത്രികന്‍ മരം വീണ് മരിച്ചു. ഫ്രാന്‍സിസ് റോഡ് സ്വദേശി കോശാനി വീട്ടില്‍ മുഹമ്മദ് സാലു (52) ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സാലുവിന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. മരത്തിനും ബൈക്കിനും അടിയില്‍ പെട്ട ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മകള്‍ക്ക് പരുക്ക് ഉണ്ട്.
സംഭവ സ്ഥലത്ത് അഗ്നിശമനസേനാംഗങ്ങളെത്തി മരം റോഡില്‍ നിന്നും നീക്കി.
---- facebook comment plugin here -----