Kerala
ബഷീറിന്റെ മുഖം മനസില്‍നിന്നും മായുന്നില്ല; അപകടം വരുത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി കെഎം ബഷീറിന്റെ അപകട മരണത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു. ബഷീറിന്റെ അപകടത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ബഷീറിന്റെ അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കണം എന്ന സുഹൃത്തുക്കളുടെ ആവശ്യം ന്യായമാണ്. കഴിഞ്ഞ നോമ്പ് തുറക്ക് ക്ഷണിക്കാനെത്തിയ ബഷീറിന്റെ മുഖം മനസില്‍നിന്നും മായുന്നില്ല. ബഷീറിന്റെ അകാലത്തിലുള്ള നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം:
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞ നോമ്പുതുറക്ക് ക്ഷണിക്കാനെത്തിയ ബഷീറിന്റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല. അദ്ദേഹത്തിന്റെ അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കണം എന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ആവശ്യം ന്യായമാണ്. അപകട മരണത്തിന് കാരണക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരേണ്ടതുണ്ട്.
അദ്ദേഹത്തിന്റെ അകാലത്തിലുള്ള നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു.
ആദരാഞ്ജലികള്‍..