Connect with us

International

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

Published

|

Last Updated

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായും ബോറിസ് ജോണ്‍സണെ തെരഞ്ഞെടുത്തു. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെയാണ് ജോണ്‍സണ്‍ തോല്‍പ്പിച്ചത്. 66 ശതമാനം വോട്ടുകള്‍ക്കാണ് ബോറിസ് ജോണ്‍സന്റെ ജയം.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 1,60,000 അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. ഇതില്‍ 92,153 വോട്ടുകള്‍ ബോറിസിന് ലഭിച്ചപ്പോള്‍ 46,656 വോട്ടുകളാണ് ജെറമിക്ക് ലഭിച്ചത്. ബെക്കിങ്ഹാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിയെ കണ്ട ശേഷം തെരേസ മെയ് ബുധനാഴ്ച സ്ഥാനമൊഴിയും. തുടര്‍ന്ന് ബോറിസ് സ്ഥാനമേറ്റെടുക്കും. കരാറുകളില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കുമെന്നും ബ്രക്‌സിറ്റ് അനുകൂലികളെ ഒരുമിപ്പിക്കുമെന്നും ജോണ്‍സണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

തീവ്ര ബ്രക്‌സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ നേതാവായി ജോണ്‍സണ്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടന്‍ രാജിവച്ചു. അധികാരമാറ്റത്തോടെ കൂടുതല്‍ മന്ത്രിമാര്‍ രാജിവെക്കുമെന്നാണ്

Latest