Connect with us

Gulf

ഡിഫ സൂപ്പര്‍ കപ്പ് : കിക്കോഫ് വ്യാഴാഴ്ച്ച

Published

|

Last Updated

ദമാം: ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മേളക്ക് വ്യാഴാഴ്ച്ച തുടക്കമാവുമെന്ന് സംഘാടകര്‍ ദമാമില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി കാല്‍പന്ത് കളി കൂട്ടായ്മയായ ഡിഫയില്‍ രജിസ്റ്റര്‍ ചെയ്ത 24 പ്രവാസി ക്ലബുകള്‍ സൈഹാത്ത് ഇസെഡ് ഫൈവ് സ്റ്റേഡിയത്തില്‍ പ്രമുഖ താരങ്ങളെ അണിനിരത്തി ഏഴ് ആഴ്ച്ചയോളം നീണ്ട് നില്‍ക്കുന്ന സെവന്‍സ് ടൂര്‍ണമെന്റില്‍ മാറ്റുരക്കും .എട്ട് ഗ്രൂപ്പുകളിലായി 32 മത്സരങ്ങളിലൂടെയാണ് ജേതാക്കളെ നിശ്ചയിക്കുക .ടൂര്‍ണമെന്റിനായി എല്ലാ ക്ലബുകളില്‍ നിന്നും പ്രതിനിധികള്‍ ഉള്‍കൊള്ളുന്ന വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട് . ഉദ്ഘാടന പരിപാടികളില്‍ ദമാമിലെ സാമൂഹ്യ സംസ്‌ക്കാരിക വ്യാപാര മാധ്യമ കായിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും

സൗദി അറേബ്യയുടെ എണ്‍പത്തിയൊമ്പാതാം ദേശീയ ദിനാഘോഷത്തിന് ഡിഫ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ മേള സമര്‍പ്പിക്കുന്നതായി സംഘാടകര്‍ പറഞ്ഞു .ഫുട്‌ബോള്‍ എന്ന കായിക മേഖലക്ക് രാജ്യം നല്‍കുന്ന മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് ദമാമിലെ കായിക പ്രേമികള്‍ നല്‍കുന്ന സമര്‍പ്പണം കൂടിയാണ് ഡിഫ സൂപ്പര്‍ കപ്പ് കായിക മാമാങ്കം. ഡിഫ ആക്ടിംഗ് പ്രസിഡന്റ് മന്‍സൂര്‍ മങ്കട, ചെയര്‍മാന്‍ വില്‍ഫ്രഡ് ആന്‍ഡ്രൂസ്, ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ മുജീബ് കളത്തില്‍, ജന.സെക്രട്ടറി ലിയാക്കത്ത് കരങ്ങാടന്‍, മീഡിയ കമ്മറ്റി കണ്‍വീനര്‍ തോമസ് തൈപ്പറമ്പില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

---- facebook comment plugin here -----

Latest