ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

Posted on: July 14, 2019 8:20 pm | Last updated: July 15, 2019 at 9:49 am

ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയില്‍ മാലുകു ദ്വീപില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 മൂന്ന് രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.28 ഓടെയാണ് ഭൂചലനമുണ്ടായതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

മാലുകു പ്രദേശത്ത് നിന്നും 165 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പം അനുഭവപ്പെട്ടതോടെ പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. രാജ്യത്ത് കഴിഞ്ഞ ആഴ്ചയും സമാനരീതിയില്‍ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. 2004 ഡിസംബര്‍ 26 ന് റിക്ടര്‍സ്‌കെയിലില്‍ 9.1 രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ മരിച്ചിരുന്നു.