ഒഡീഷയില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട എന്‍ജിനില്‍ ഇടിച്ച് തീപ്പിടിച്ച് മൂന്ന് മരണം

Posted on: June 25, 2019 10:46 pm | Last updated: June 26, 2019 at 11:45 am

ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനിന് തീപ്പിടിച്ച് മൂന്ന് റെയില്‍വേ ജീവനക്കാര്‍ മരിച്ചു. സംഭവത്തില്‍ നാല് യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹൗറ-ജഗ്ദല്‍പുര്‍ സമലേശ്വരി എക്‌സിപ്രസിനാണ് തീപ്പിടിച്ചത്.

റെയില്‍പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുന്നട്രെയിന്‍ എന്‍ജിനിനുമായി കൂട്ടിയിടിച്ചാണ് സമലേശ്വരി എക്‌സ്പ്രസിന് തീപ്പിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റാണ് ജീവനക്കാര്‍ മരിച്ചത്. റായഗഡ ജില്ലയില്‍ സിങ്കപുര്‍-കേതഗുഡ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടം.