ഇഗ്നോ അപേക്ഷ ക്ഷണിച്ചു

Posted on: June 20, 2019 1:18 pm | Last updated: June 20, 2019 at 1:18 pm


തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമായി ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്‌സിറ്റി (ഇഗ്‌നോ) നടത്തുന്ന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ക്രിമിനൽ ജസ്റ്റിസ് പി ജി ഡിപ്ലോമ, പാരാലീഗൽ പ്രാക്ടീസ് ഡിപ്ലോമ, സൈബർ ലോ പി ജി സർട്ടിഫിക്കറ്റ്, ഹ്യൂമൻ റൈറ്റ്‌സ്, ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ്, ഡിസാസ്റ്റർ മാനേജ്‌മെന്റ്, കൺസ്യൂമർ പ്രൊട്ടക്‌ഷൻ എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജിലെ പഠനകേന്ദ്രം മുഖേന അടുത്ത മാസം 15 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് www.ignou.ac.in, 0471 2328966, 7012439658, 9497942567, 9495768234.