എസ് എസ് എഫ് കാമ്പസ് അസംബ്ലി മലപ്പുറത്ത്

Posted on: June 17, 2019 6:47 pm | Last updated: June 17, 2019 at 6:51 pm
മലപ്പുറം ഈസ്റ്റ് അസംബ്ലി ക്ലാരിയോണിൽ സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫി പ്രമേയ പ്രഭാഷണം നടത്തുന്നു. മനോരമ സീനിയർ കറസ്പോണ്ടൻറ് എസ്.മഹേഷ് കുമാർ സമീപം.

തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ട്‌സ് ആന്റ് സയന്‍സ് കാമ്പസ് വിദ്യാര്‍ഥികള്‍ക്കായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കേരള കാമ്പസ് അസംബ്ലി ഈ വര്‍ഷം മലപ്പുറം ജില്ലയില്‍. ‘നടപ്പുരീതികളല്ല നേരിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ 2019 ഒക്ടോബര്‍ 4, 5, 6 തിയ്യതികളിലായാണ് കാമ്പസ് അസംബ്ലി നടക്കുക.

ജില്ലാ കേന്ദ്രങ്ങളില്‍ അസംബ്ലി ക്ലാരിയോണ്‍ എന്ന പേരിലാണ് പ്രഖ്യാപന സംഗമങ്ങള്‍ നടന്നത്. വിവിധ കേന്ദ്രങ്ങളില്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

വൈവിധ്യമാര്‍ന്ന തെരുവ് ആവിഷ്‌കാരങ്ങളോടെ ആരംഭിച്ച പരിപാടി പഠന സംഗമങ്ങളോടെയാണ് സമാപിച്ചത്. പ്രമേയ പഠനം, പദ്ധതി അവതരണം എന്നീ സെഷനുകള്‍ക്ക് സംസ്ഥാന പ്രതിനിധികള്‍ നേതൃത്വം നല്‍കി. ഓരോ കേന്ദ്രങ്ങളിലും നൂറിലേറെ കാമ്പസ് വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.

മലപ്പുറം ഈസ്റ്റ് അസംബ്ലി ക്ലാരിയോൺ മനോരമ സീനിയർ കറസ്പോണ്ടൻറ് എസ് മഹേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

കാസറഗോഡില്‍ ജഅഫര്‍ സ്വാദിഖ്, സമീര്‍ സൈദാര്‍പള്ളി, കണ്ണൂരില്‍ സി കെ റാഷിദ് ബുഖാരി, കോഴിക്കോട് സി.എന്‍ ജഅഫര്‍, മുഹമ്മദ് സ്വഫ്‌വാന്‍, വയനാട്ടില്‍ ഉബൈദുള്ള സഖാഫി, നജ്മുദ്ദീന്‍, നീലഗിരിയില്‍
എം അബ്ദുറഹ്മാന്‍, ഡോ. ഇര്‍ഷാദ്, മലപ്പുറം ഈസ്റ്റില്‍ ഹാമിദലി സഖാഫി, ഡോ. ആശിഖ്, മലപ്പുറം വെസ്റ്റില്‍ ശരീഫ് നിസാമി, പാലക്കാട് ജാബിര്‍ സഖാഫി, തൃശൂരില്‍ എ പി മുഹമ്മദ് അശ്ഹര്‍, എറണാകുളത്ത് കെ ബി ബഷീര്‍, ഇടുക്കിയില്‍ ശബീറലി പയ്യനാട്, റാഷിദ് കൊടുവള്ളി, കോട്ടയത്ത് മുഹമ്മദ് നിയാസ്, ആലപ്പുഴയില്‍ നിസാമുദ്ദീന്‍ ഫാളിലി, പത്തനംതിട്ടയില്‍ സിദ്ദീഖലി ബി പി അങ്ങാടി, കൊല്ലത്ത് ടി കെ. മുഹമ്മദ് റമീസ്, തിരുവനന്തപുരത്ത് ഡോ. ശമീര്‍ അലി എന്നിവര്‍ സംബന്ധിച്ചു.