അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് ഫത്‌ഹേ മുബാറക് സംഘടിപ്പിച്ചു

Posted on: June 16, 2019 1:37 pm | Last updated: June 16, 2019 at 1:37 pm

ദമാം : അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് പ്രവാസ ലോകത്തും പിഞ്ചു ബാല്യങ്ങള്‍ക്ക് ആദ്യാക്ഷരം കുറിച്ച് ഫത്‌ഹേ മുബാറക് സംഘടിപ്പിച്ചു .ശിഹാബുദ്ധീന്‍ ഹിമമിയുടെ അധ്യക്ഷതയില്‍ ദമ്മാം അല്‍ ഹിദായ മദ്രസ്സാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഐ.സി .ഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് അഹ്‌സനി ഉദ്ഘാടനം ചെയ്തു .സൈനുദ്ധീന്‍ അഹ്‌സനി മുഖ്യപ്രഭാഷണം നടത്തി.

രക്ഷിതാക്കള്‍ മക്കളുടെ മത വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി അവരെ ധാര്‍മിക ബോധമുള്ളവരാകാന്‍ ശ്രമിക്കണമെന്നും മക്കള്‍ക്ക് ജീവിതത്തിലെ നല്ല മാതൃകകളാവേണ്ടത് മാതാപിതാക്കളാണെന്നും അദ്ദേഹം ഉണര്‍ത്തി .അബ്ദുള്‍ ലത്തീഫ് അഹ്‌സനി കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. ഐ.സി.എഫ് നാഷണല്‍ സെക്രട്ടറി സലീം പാലച്ചിറ, ആര്‍.എസ്.സി ദമാം സെന്‍ട്രല്‍ ചെയര്‍മാന്‍ ബഷീര്‍ ബുഖാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .ശംസുദ്ധീന്‍ സഅദി , ഫാറൂഖ് സഖാഫി , സക്കീര്‍ സഖാഫി, റാഷിദ് കോഴിക്കോട് , അബ്ദുല്ല വിളയില്‍ അബ്ദുല്‍ബാരി നദ്‌വി,മുഹമ്മദ് റഫീഖ് വയനാട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി ,ശരീഫ് സഖാഫി സ്വാഗതവും,അബാസ് തെന്നല നന്ദിയും പറഞ്ഞു