Connect with us

Kerala

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ഉപാധികളോടെ എഴുന്നള്ളിപ്പിന് അനുമതി

Published

|

Last Updated

തൃശൂര്‍: തിങ്കളാഴ്ച നടക്കുന്ന തൃശൂര്‍ പൂരത്തിന്റെ  വിളംബരത്തിന് ഒരു മണിക്കൂര്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുമതി. മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കലക്ടര്‍ അനുപമായാണ് കര്‍ശന നിയന്ത്രണത്തോടെ അനുമതി നല്‍കിയത്. നാളെ രാവിലെ 9.30 മുതല്‍ 10.30വരെയാണ് എഴുന്നള്ളിക്കാന്‍ അനുമതി. നാല് പാപ്പാന്‍മാര്‍ കൂടെ വേണം. പത്ത് മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് സ്ഥാപിക്കണമെന്നും കലക്ടര്‍ ഉത്തരവില്‍ പറഞ്ഞു. എന്തെങ്കിലും അനിഷ്ട സംഭവും ഉണ്ടായാല്‍ ആന ഉടമകള്‍ക്കായി പൂര്‍ണ ഉത്തരവാദിത്വമെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

നേരത്തെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ചാണ് കലക്ടര്‍ തീരുമാനം എടുത്തിരിക്കുന്നത്.
. മൂന്നംഗ മെഡിക്കല്‍ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത പരിശോധിച്ചത്. ആനയുടെ ശരീരത്തില്‍ മുറിവുകളില്ല. പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് പറയാനാകില്ലെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
തെച്ചിക്കോട്ട്കാവ് രാമചന്ദന്റെ പരിശോധന റിപ്പോര്‍ട്ട് അനുകൂലമാകുകയും ആനകളെ വിട്ടു നല്‍കുമെന്ന് ആന ഉടമകള്‍ അറിയിക്കുകയും ചെയ്തതോടെ തൃശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് പരിഹാരമായി.

പൂരവിളംബരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി കിയെങ്കിലുംമുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നെയ്തലക്കാവില്‍ നിന്ന് ആനയെ ലോറിയിലായിരിക്കും വടക്കുംനാഥനിലെത്തിക്കുക. തുടര്‍ന്ന് ഒരു മണിക്കൂര്‍കൊണ്ട്‌
ചടങ്ങ് പൂര്‍ത്തിയാക്കി തെച്ചിക്കാട്ട്കാവ് രാമചന്ദ്രനെ തിരിച്ച്‌കൊണ്ടണ്ട്‌ പോകുകയും ചെയ്യും