ടോളറന്‍സ് അവാര്‍ഡ് സേഫ്‌ലൈന്‍ അബൂബക്കറിന്

Posted on: March 30, 2019 2:22 pm | Last updated: March 30, 2019 at 2:22 pm

കാസര്‍കോട് : ഉത്തരകേരളത്തിലെ മത ഭൗതീക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എഡ്യൂക്കേഷന്‍ സെന്ററിന്റെ വാര്‍ഷികത്തോടനുബന്ധിച് മുഹിമ്മാത്ത് അബുദാബി കമ്മിറ്റി ഏര്‍പ്പെടുത്തിയ ടോളറന്‍സ് അവാര്‍ഡ് യു എ ഇ യിലെ പ്രമുഖ വ്യവസായിയും സേഫ് ലൈന്‍ കമ്പനിയുടെ ഉടമയുമായ അബൂബക്കറിന് സമ്മാനിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

താഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മണാര്‍ത്ഥം സഹിഷ്ണുത വാചാരണത്തിന്റെ ഭാഗമായാണ് പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനും നീലേശ്വരം പടന്നക്കാട് സ്വദേശിയുമായ അബൂബക്കറിന് ടോളറന്‍സ് അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ഏപ്രില്‍ അഞ്ചിന് വെള്ളിയാഴ്ച രാത്രി ഏഴിന് അബുദാബി സുഡാനി സെന്ററില്‍ നടക്കുന്ന മുഹിമ്മാത്ത് ഐക്യധാര്‍ഢ്യ
സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. മുഹിമ്മാത്ത് പബ്ലിക് റിലേഷന്‍ ഓഫീസര്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അല്‍ അഹ്ദല്‍ സഖാഫി അവാര്‍ഡ് സമ്മാനിക്കുക. ചടങ്ങില്‍ പ്രമുഖ പ്രഭാഷകന്‍ നൗഫല്‍ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും. വ്യവസായ പ്രമുഖന്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി, മുസ്തഫ ദാരിമി കാടാങ്കോട്, ഐ സി എഫ് , കെ സി എഫ് ദേശീയ നേതാക്കള്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംബന്ധിക്കും.