പ്രിയങ്ക കാസർകോട്ട് എത്തുന്നു

Posted on: March 29, 2019 12:19 pm | Last updated: March 29, 2019 at 12:19 pm

കാസർകോട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പിന്നാലെ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കാസർകോട്ട് എത്തുന്നു. യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകൾ സന്ദർശിക്കാനുമാണ് പ്രിയങ്ക കാസർകോട്ടെത്തുന്നത്.

പ്രിയങ്ക ഇരട്ടക്കൊലപാതകം നടന്ന പെരിയ കല്യോട്ട് വരണമെന്ന് കോൺഗ്രസ് നേതാക്കൾ എ ഐ സി സി നേതൃത്വത്തോട് അഭ്യർഥിച്ചിട്ടുണ്ട്.
കാസർകോട്, കണ്ണൂർ ജില്ലകളിൽ പ്രിയങ്കയുടെ റോഡ് ഷോ നടത്താനാണ് നേതൃത്വം ലക്ഷ്യമിടുന്നത്.