മുംബൈ: റെനോയുടെ ചെറുകാറായ ക്വിഡിന് ഏപ്രില്‍ ഒന്ന് മുതല്‍ വില ഉയരും. മൂന്ന് ശതമാനത്തോളമാകും വില വര്‍ധന. നിലവില്‍ 2.66 ലക്ഷം രൂപ മുതല്‍ 4.63 ലക്ഷം വരെയാണ് കാറിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില.
ഉത്പാദന ചെലവിലുണ്ടായ വര്‍ധനയാണ് വില കൂട്ടാന്‍ കാരണമെന്ന് കമ്പനി വൃത്തങ്ങള്‍ വെളിപ്പെടുത്തി.