പത്തനംതിട്ട സീറ്റില്‍ തര്‍ക്കങ്ങളില്ല: കുമ്മനം രാജശേഖരന്‍

Posted on: March 23, 2019 10:55 am | Last updated: March 23, 2019 at 11:34 am

തിരുവനന്തപുരം: പത്തനംതിട്ട ലോക്‌സഭാ സീറ്റിനെ ചൊല്ലി ബിജെപിയില്‍ യാതൊരുവിധ തര്‍ക്കങ്ങളുമില്ലെന്ന് ആവര്‍ത്തിച്ച് കുമ്മനം രാജശേഖരന്‍.

പത്തനംതിട്ടയില്‍ കേന്ദ്ര തീരുമാനം അനുസരിച്ച് മുന്നോട്ട് പോകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ആശയക്കുഴപ്പമില്ല. ബിജെപിയുടെ രണ്ടാം ഘട്ട പട്ടികയിലും പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അസ്വാഭാവികതയില്ലെന്നും കുമ്മനം പറഞ്ഞു.