Ongoing News
ടോക്യോ ഒളിംപിക്‌സിലേക്ക് നടന്നുകയറി കെ ടി ഇര്‍ഫാന്‍

നോമി (ജപ്പാന്‍): 2020ലെ ടോക്യോ ഒളിംപിക്‌സിന് മലയാളി താരം കെ ടി ഇര്‍ഫാന്‍ യോഗ്യത നേടി. നോമിയില്‍ നടന്ന ഏഷ്യന്‍ റേസ് വാക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇര്‍ഫാന്‍ ടോക്യോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയത്. ടോക്യോയിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഇര്‍ഫാന്‍.
20 കിലോമീറ്റര്‍ ഒരു മണിക്കൂറും 20 മിനുട്ടും 57 സെക്കന്‍ഡും കൊണ്ട് താണ്ടിയാണ് ഇര്‍ഫാന്‍ മികവ് തെളിയിച്ചത്. ഒരു മണിക്കൂറും 21 മിനുട്ടുമാണ് ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടാന്‍ വേണ്ടത്. ഈ പ്രകടനത്തോടെ ദോഹയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്കും ഇര്‍ഫാന്‍ യോഗ്യത നേടി.
2012ലെ ഒളിംപിക്‌സില്‍ കെ ടി ഇര്‍ഫാന്‍ 20 കിലോമീറ്റര്‍ നടത്തം 1:20:21 സമയത്തിനുള്ളില്‍ നടന്ന് ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.
---- facebook comment plugin here -----