കേരള മുസ്‌ലിം ജമാഅത്ത് ലീഡേഴ്‌സ് അസംബ്ലി ഇന്ന്‌

Posted on: March 16, 2019 10:48 am | Last updated: March 16, 2019 at 11:06 am
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗൺസിലിന് തുടക്കം കുറിച്ച് മലപ്പുറം മഅ്ദിൻ എജ്യു പാർക്കിൽ
സയ്യിദ് അലി ബാഫഖി തങ്ങൾ പതാക ഉയർത്തുന്നു

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വാർഷിക കൗൺസിലിന് മലപ്പുറം മഅ്ദിൻ എജ്യൂ പാർക്കിൽ തുടക്കമായി. സുന്നി പ്രസ്ഥാനത്തിന്റെ ബഹുജന ഘടകമായി 2015ൽ രൂപവത്കൃതമായ കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രഥമ പുനഃസംഘടനാ കൗൺസിലിൽ 261 പ്രതിനിധികൾ സംബന്ധിക്കുന്നുണ്ട്. പ്രസ്ഥാനത്തിന്റെ വിവിധ ഘടകങ്ങളുടെ അംഗത്വ പുനഃസംഘടനാ പ്രവർത്തനങ്ങൾക്ക് ഇതോടെ തിരശ്ശീല വീഴും. പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ദ്വിദിന വാർഷിക കൗൺസിൽ ഉദ്ഘാടനം ചെയ്തു.

സയ്യിദ് അലി ബാഫഖി തങ്ങൾ പതാക ഉയർത്തി. എൻ അലി അബ്ദുല്ല, പ്രൊഫ. അബ്ദുൽ മജീദ് റിപ്പോർട്ട് അവതരിപ്പിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽബുഖാരി, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, പ്രൊഫ. കെ എം എ റഹീം, സി മുഹമ്മദ് ഫൈസി, അഡ്വ. എ കെ ഇസ്മാഈൽ വഫ, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ, പട്ടുവം കെ പി അബൂബക്കർ മുസ്‌ലിയാർ, എ പി അബ്ദുൽ കരീം ഹാജി, എ സൈഫുദ്ദീൻ ഹാജി ചർച്ച നിയന്ത്രിച്ചു. ഇന്ന് രാവിലെ ആറ് മണിക്ക് ഖുർആൻ പഠനത്തോടെ കൗൺസിൽ നടപടികൾ പുനരാരംഭിക്കും. ഒമ്പത് മണിക്ക് പുതിയ സാരഥികളെ തിരഞ്ഞെടുക്കും. സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ നിയന്ത്രിക്കും. പത്ത് മണിക്ക് ആരംഭിക്കുന്ന ലീഡേഴ്‌സ് അസംബ്ലിയിൽ 1500 പ്രതിനിധികൾ സംബന്ധിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.