മന്ത്രി വി എസ് സുനില്‍കുമാറിന് നേരെ കരിങ്കൊടി പ്രതിഷേധം

Posted on: March 7, 2019 12:18 pm | Last updated: March 7, 2019 at 2:00 pm

തൊടുപുഴ: കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന് നേരെ കരിങ്കൊടപ്രതിഷേധം. തൊടുപുഴയില്‍ ജില്ലാതല ബോങ്കേഴ്‌സ് സമിതി യോഗത്തിന് എത്തിയപ്പോഴാണ് മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്്ത് നീക്കി. ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യ തുടരുന്നതിനിടെ, സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ പര്യാപ്തമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പിന്നീട്, കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ല തല ബാങ്കേഴ്‌സ് സമിതി യോഗം തൊടുപുഴയില്‍ തുടങ്ങി.