മ്യുസിയംസ് ഓഫ് ഫ്യുച്ചര്‍ അവതരിപ്പിച്ചു

Posted on: February 27, 2019 7:45 pm | Last updated: February 27, 2019 at 7:45 pm

ദുബൈ: താമസ കുടിയേറ്റ വകുപ്പ് യു എ ഇ നൂതനാശയ മാസാചരണത്തിന്റെ ഭാഗമായി സിറ്റി വാക്ക് രണ്ടില്‍ മ്യുസിയംസ് ഓഫ് ഫ്യുച്ചര്‍ അവതരിപ്പിച്ചു. ഈ മാസം 28 വരെ നീണ്ടുനില്‍ക്കും.

ദുബൈയിലെത്തുന്നവര്‍ക്ക് ആകര്‍ഷകമായ ഏതൊക്കെ സ്ഥലങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന സാങ്കല്‍പ്പിക യാത്രകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഭാവിയിലെ പാസ്‌പോര്‍ട്ട് ആയ ക്ലൗഡ് പാസ്‌പോര്‍ട്ട് രജിസ്ട്രേഷനും ഒരുക്കിയതായി അധികൃതര്‍ വ്യക്തമാക്കി. താമസ കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി ഉദ്ഘാടനം ചെയ്തു.