Connect with us

Kerala

പ്രതിപക്ഷ കക്ഷി യോഗം ഇന്ന് ; പാക്കിസ്ഥാന്‍ വിഷയവും ചര്‍ച്ചയാകും

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പൊതുമിനിമം പരിപാടി ആസൂത്രണം ചെയ്യാനായി ഡല്‍ഹിയില്‍ ഇന്ന് പ്രതിപക്ഷ കക്ഷികളുടെ യോഗം. പാര്‍ലിമെന്റ് ഹൗസ് ലൈബ്രറി ഹാളിലാണ് രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ പൊതുമിനിമം പരിപാടി ആസൂത്രണം ചെയ്യാനായി യോഗം ചേരുന്നത്.

ഇടത് പാര്‍ട്ടികള്‍ അല്ലാത്ത എല്ലാ പ്രതിപക്ഷ കക്ഷികളും യോഗത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും യോഗത്തില്‍ പങ്കെടുത്തേക്കും. കഴിഞ്ഞ പതിമൂന്നിന് പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ യോഗം.
കഴിഞ്ഞ യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, എ എ പി നോതാവ് കെജ്‌രിവാള്‍, എന്‍ സി പി നേതാവ് ശരത് പവാര്‍, ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡു, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരും പങ്കെടുത്തിരുന്നു.

അതേസമയം, ഇന്ന് നടക്കുന്ന യോഗത്തില്‍ പാക്കിസ്ഥാന്‍ വിഷയവും ചര്‍ച്ചക്കെത്തിയേക്കുമെന്ന് സൂചനയുണ്ട്.
പാക്കിസ്ഥാന് സൈന്യം തിരിച്ചടി നല്‍കിയത് സര്‍ക്കാറും പ്രധാനമന്ത്രിയും നേട്ടമായി ഉയര്‍ത്തി കാട്ടുന്നത് തടയുന്നതിന് വേണ്ട തന്ത്രങ്ങളെക്കുറിച്ചാകും ചര്‍ച്ച ചെയ്യുക.

Latest