റിയാദില്‍ വാഹനാപകടം: അഞ്ച് മരണം, ഏഴ് പേര്‍ക്ക് പരുക്ക്‌

Posted on: February 25, 2019 1:17 pm | Last updated: February 25, 2019 at 5:02 pm

റിയാദ് : റിയാദ് ഹോത്ത ബനീതമീമിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു .
ഇന്ന് രാവിലെയാണ് അല്‍ ഹവാനിയ റോഡില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്.

അപകടം നടന്ന ഉടന്‍ തന്നെ സഊദി റെഡ്‌ക്രെസന്റ് ആംബുലന്‍സില്‍ ഹോത്ത ബനീ തമീം ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ച് പേരെയും രക്ഷിക്കാനായില്ല. മരണപെട്ടവരില്‍ ഒരാള്‍ സ്വദേശിയും ബാക്കി നാല്‌പേര്‍ വിദേശികളുമാണ്. മൃതദേഹങ്ങള്‍ ബനീ തമീം ആശുപ്രതി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്