Connect with us

Kerala

ലാവ്‌ലിന്‍ കേസ്: അന്തിമ വാദം സുപ്രീം കോടതി ഏപ്രിലിലേക്ക് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ അഴിമതിക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലുകള്‍ ഏപ്രില്‍ ആദ്യവാരം അന്തിമവാദത്തിന് പരിഗണിക്കാന്‍ സുപ്രീം കോടതി മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദ് ചെയ്യണമെന്ന സിബിഐയുടെ ഹരജിയും കേസില്‍നിന്ന് ഒഴിവാക്കണമെന്ന മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുടെ ആവശ്യവുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.

കൂട്ട് പ്രതികളും കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുമായ ആര്‍ ശിവദാസ്, കസ്തൂരിംഗ അയ്യര്‍, കെജി രാജശേഖരന്‍ എന്നിവരാണ് കേസില്‍നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. പള്ളിവാസല്‍ , ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ടതാണ് കേസ്.