Connect with us

Kerala

ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചത് സ്വാഗതാര്‍ഹം: ഐ സി എഫ്

Published

|

Last Updated

ദുബൈ: സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് ക്വാട്ട രണ്ടു ലക്ഷമാക്കി വര്‍ധിപ്പിച്ച തീരുമാനത്തെ ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ സ്വാഗതം ചെയ്തു. മുസ്ലിംകളുടെ പ്രധാന കര്‍മങ്ങളില്‍ പെട്ടതാണ് വിശുദ്ധ ഹജ്ജ് കര്‍മം. ശാരീരികമായും സാമ്പത്തികമായും ശേഷിയുള്ളവര്‍ ജീവിതത്തിലൊരിക്കലെങ്കിലു അതു നിര്‍വഹിക്കേണ്ടത് നിര്‍ബന്ധമാണ്.

തിരഞ്ഞെടുക്കപ്പെടാത്തതിന്റെ കാരണത്താല്‍ ഓരോവര്‍ഷവും ആഗ്രഹിച്ചിട്ടും കഴിയാത്ത അനേകം ആളുകളുണ്ട്. അത്തരത്തിലുള്ള ആളുകള്‍ക്ക് പുതിയ തീരുമാനം സന്തോഷം നല്‍കുന്നതാണ്. പുതുക്കിയ ക്വാട്ട ഈ വര്‍ഷം തന്നെ നടപ്പിലാക്കാനും കേരളത്തില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി സംസ്ഥാനത്തിന് ക്വാട്ട അനുവദിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, അബ്ദുല്‍ കരീം ഹാജി മേമുണ്ട, എം സി അബ്ദുല്‍ കരീം നിസാര്‍ സഖാഫി, അലവി സഖാഫി തെഞ്ചേരി, അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം, മുജീബുറഹ്മാന്‍ എ ആര്‍ നഗര്‍, ശരീഫ് കാരശ്ശേരി, അബൂബക്കര്‍ അന്‍വരി, അബ്ദുല്ല വടകര, ബശീര്‍ എറണാകുളം, അബ്ദുല്‍ ഹമീദ് പരപ്പ, അഡ്വ. തന്‍വീര്‍ ഉമര്‍, അബ്ദുല്ലത്വീഫ് സഖാഫി കോട്ടുമല, കെ പി മുസ്തഫ ഹാജി പങ്കെടുത്തു.