Connect with us

National

മൗനം വെടിഞ്ഞ് രാഹുല്‍; പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരെ മോദി രക്തസാക്ഷിയായി പരിഗണിച്ചില്ല

Published

|

Last Updated

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രക്തസാക്ഷികളായി പരിഗണിച്ചില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സൈനികര്‍ക്ക് കൂടി അവകാശപ്പെട്ട 30000 കോടി അനില്‍ അംബാനിക്ക് നല്‍കിയപ്പോള്‍ സൈനികര്‍ക്കും അവരുടെ കുടുംബത്തിനും ഒന്നും നല്‍കിയില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ പുതിയ ഇന്ത്യ ഇങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറിക്‌സണ്‍ നല്‍കിയ കോടതിയലക്ഷ്യ കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി 453 കോടി രൂപ നാലാഴ്ചക്കകം നല്‍കണമെന്നും ഇല്ലെങ്കില്‍ ജയില്‍ വാസം അനുഭവിക്കേണ്ടിവരുമെന്നും സുപ്രീം കോടതി ഇന്നിലെ വിധിച്ചിരുന്നു. ഈ വാര്‍ത്തക്കൊപ്പമാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

റഫാല്‍ കരാറിലൂടെ റിലയന്‍സ് കമ്മ്യൂണിക്കേഷിന് സാമ്പത്തിക നേട്ടമുണ്ടായെന്നും 30000 കോടി രൂപ പൊതുഖജനാവിന് നഷ്ടമുണ്ടായെന്നും കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു.