Kerala
ഇരട്ടക്കൊലപാതകം: പീതാംബരനെ സിപിഎം പുറത്താക്കി


എ പീതാംബരന്‍
കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യസൂത്രധാരനെന്ന് കരുതുന്ന പെരിയ ലോക്കല്‍ കമ്മറ്റി അംഗം പീതാംബരനെ സിപിഎം പുറത്താക്കി. സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരമാണ് പീതാംബരനെ പുറത്താക്കിയതെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു.
പീതാംബരനെ ഇന്നലെ രാത്രിയോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ വെച്ച് പൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി വ്യക്തമാക്കിയിരുന്നു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനും പീതാംബരനെ പാര്‍ട്ടിയില്‍ നിര്‍ത്തില്ലെന്ന് വ്യക്തമാക്കിയിരുന്നു.
---- facebook comment plugin here -----