Kozhikode
നീലഗിരിയില്‍ നിറഞ്ഞു നിന്ന് പ്രൊഫ് ടീം

നീലഗിരി: പാടന്തറയില്‍ നടക്കുന്ന ദേശീയ പ്രൊപഷമല്‍ വിദ്യാര്‍ഥി സമ്മേളനത്തില്‍ നിറഞ്ഞുനിന്ന് ഫ്രൊഫ്ടീം. പ്രൊഫ്സമ്മിറ്റിന്റെ ഭാഗമായി രൂപീകരിച്ച പ്രൊഫ്ടീം നിരന്തരമായ പരിശീലനം നേടിയാണ് നീലഗിരിയിലെത്തിയത്.
വിവിധ കലാലയങ്ങില്‍ നിന്നും തെരഞ്ഞെടുത്ത ഈ വിപ്ലവ സംഘത്തില്‍ 44 അംഗങ്ങളാണുള്ളത്. പഠനം, സേവനം ആത്മീയം സംഘാടനം തുടങ്ങിയ വിവിധ ഗ്രൂപ്പുകളായിട്ടാണ് പ്രൊഫ് ടീം പ്രവര്‍ത്തിക്കുന്നത്. പന്ത്രണ്ടാമത് പ്രൊഫ്സമ്മിറ്റിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും ആഭ്യന്തര ഒരുക്കങ്ങളിലും നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു ഈ സംഘം.

എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സികെ റാശിദ് ബുഖാരി “പ്രൊഫ്ടീം” അംഗങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു
മൂന്ന് ദിനങ്ങളില്‍ പ്രൊഫ്സമ്മിറ്റിന് എത്തിയ പ്രതിനിധികള്‍, അതിഥികള്‍, പ്രേക്ഷകര്‍ എന്നിവര്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കുന്നതില്‍ പ്രൊഫ് ടീം മികച്ചു നിന്നു.
ചെയര്‍മാന്‍ ഡോ. ശമീറലിയും കണ്‍വീനര്‍ ശബീറലി മഞ്ചേരിയുമാണ് സംസ്ഥാന കാമ്പസ് സിന്‍ഡിക്കേറ്റിന് കീഴില്‍ രൂപീകരിച്ച പ്രൊഫ്ടീമിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. റമീസ് കൊണ്ടോട്ടി ക്യാപ്റ്റനും, അനീസ് (വിംസ് മെഡിക്കല്‍കോളേജ്), അജ്മല്‍ (ഗവ. പോളി ടെക്നിക് വയനാട്) വൈസ് ക്യാപ്റ്റന്‍മാരുമായ സമിതിയാണ് പ്രൊഫ് ടീമിന് നേതൃത്വം നല്‍കുന്നത്.

സംസ്ഥാന ഭാരവാഹികള്‍ക്കും കാമ്പസ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കുമൊപ്പം “പ്രൊഫ്ടീം”
അടുത്ത രണ്ട് വര്‍ഷക്കാലത്തെ കേരളത്തിലെ കാമ്പസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും പ്രൊഫ് ടീം മുന്‍നിരയിലുണ്ടാകും.