പൗരത്വ ബില്‍: പത്മശ്രീ തിരിച്ചു നല്‍കി സംവിധായകന്റെ പ്രതിഷേധം

Posted on: February 3, 2019 9:15 pm | Last updated: February 3, 2019 at 11:58 pm

ഇംഫാല്‍: കേന്ദ്ര സര്‍ക്കാറിന്റെ വിവാദ പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് സംവിധായകന്‍ പത്മശ്രീ തിരിച്ചുനാല്‍കി. മണിപ്പൂരി സിനിമാ സംവിധായകന്‍ അരിബം ശ്യാം ശര്‍മയാണ് 2006ല്‍ ലഭിച്ച പുരസ്‌കാരം തിരികെ നല്‍കി പ്രതിഷേധിച്ചത്.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് രാജ്യത്തെത്തുന്ന മുസ്‌ലിം ഇതര വിഭാത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള ബില്ലാണ് ശര്‍മയെ പ്രകോപിപ്പിച്ചത്. ബില്ലിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉയരുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്‍നിര്‍ത്തി ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കാനുള്ള ബി ജെ പി നീക്കത്തിന്റെ ഭാഗമാണ് ബില്ലെന്നാണ് വ്യാപകമായി ഉയരുന്ന ആക്ഷേപം.