ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? തിരിച്ചെടുക്കാം..

Posted on: January 20, 2019 8:42 pm | Last updated: January 20, 2019 at 8:42 pm

‘എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്‌തെന്ന് സംശയമുണ്ട്.. പാസ്സ്‌വേര്‍ഡ് മാറ്റാനും കഴിയുന്നില്ല ‘ എന്ന് പലരും മെസ്സേജ് ചെയ്യാറുണ്ട്. ഹാക്ക് ചെയ്യപ്പെട്ടു എങ്കില്‍ പോലീസില്‍ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഹാക്കര്‍ നമ്മുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യില്ല എന്നുറപ്പിക്കാന്‍ കഴിയില്ല.

അക്കൗണ്ട് തിരികെ ലഭിക്കാന്‍ http://www.facebook.com/hacked എന്ന ലിങ്കില്‍ പ്രവേശിക്കുക.  “My account is compromised”  എന്നത് ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ഇമെയില്‍ / ഫോണ്‍ നമ്പര്‍ നല്‍കുക. അപ്പോള്‍ ഈ വിവരങ്ങളുമായി യോജിക്കുന്ന User  മാരെ ഫെയ്‌സ്ബുക്ക് കണ്ടെത്താന്‍ ശ്രമിക്കും.

അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാല്‍ നിലവിലുള്ളതോ മുന്‍പുള്ളതോ ആയ പാസ്സ്‌വേര്‍ഡ് ചോദിക്കും. പഴയപാസ്സ്‌വേര്‍ഡ് മാറ്റിയിട്ടുണ്ടെകില്‍ Secure my Account എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക. reset ചെയ്യാനുള്ള പാസ്സ്‌വേര്‍ഡ് നല്‍കരുത്. പകരം no longer have access these  എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

പാസ്സ്‌വേര്‍ഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയില്‍ വിലാസത്തിലേക്ക് അയച്ചുതരാന്‍ ആവശ്യപ്പെടുക. അത് പ്രൈമറി
ഇമെയില്‍ ആയി സെറ്റ് ചെയ്യുക. തുടര്‍ന്നുള്ള ചില നിര്‍ദ്ദേശങ്ങള്‍ക്ക് കൂടെ മറുപടി നല്‍കിയാല്‍ 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കാന്‍ കഴിയും.

കടപ്പാട്: കേരളാ പോലീസ് ഫേസ്ബുക്ക് പേജ്‌