Connect with us

Kerala

ടിക് ടോക്കിലൂടെ തെറിവിളി വേണ്ട; മുന്നറിയിപ്പുമായി കേരള പോലീസ്

Published

|

Last Updated

കോഴിക്കോട്: ടിക് ടോക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ അസഭ്യവര്‍ഷം നടത്തുന്നവര്‍ക്കെതിരെ കേരള പോലീസിന്റെ മുന്നറിയിപ്പ്. സാമൂഹ്യമാധ്യമങ്ങളില്‍ സഭ്യതയും മാന്യതയും പുലര്‍ത്തണമെന്ന് കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു. പരസ്പരം തെറി വിളിക്കുന്ന ലൈവ് വീഡിയോകളും ടിക് ടോക്ക് വീഡിയോകളും പ്രചരിക്കുകയും വിവാദമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് പോലീസിന്റെ ഇടപെടല്‍.

കിളിനിക്കോട് പ്രശ്‌നവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളെ അധിക്ഷേപിച്ചുകൊണ്ടുള്ള വീഡിയോകളും ചതിച്ച കാമുകനെ തെറി പറഞ്ഞുകൊണ്ടും ഭീഷണിപ്പെടുത്തിക്കൊണ്ടുമുള്ള വീഡിയോകളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം പ്രവണതകള്‍ കലുഷിതമായ സാമൂഹിക അവസ്ഥ സ്യഷ്ടിക്കുമെന്നും സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ പരസ്പര ബഹുമാനത്തോടെയാകട്ടെയെന്നും ഫേസ്ബുക്ക് പേജില്‍ പോലീസ് പറയുന്നു.