വനിതാ മതിലിന് രാഷ്ട്രീയ നിറമെന്ന് ; മഞ്ജു വാര്യര്‍ പിന്‍മാറി

Posted on: December 16, 2018 10:17 pm | Last updated: December 17, 2018 at 10:48 am

തിരുവനന്തപുരം: വനിതാ മതിലില്‍നിന്ന് നടി മഞ്ജു വാര്യര്‍ പിന്‍മാറി. വനിതാമതിലിന് രാഷ്ട്രീയ നിറം കൈവന്നുവെന്നും തന്റെ രാഷ്ട്രീയം കല മാത്രമാണെന്നും നടി വ്യക്തമാക്കി. ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്.

വനിതാ മതിലിന് ഇതിനോടകം രാഷ്ട്രീ നിറം കൈവന്നുവെന്നത് താന്‍ അറിഞ്ഞിരുന്നില്ല. രാഷ്ട്രീയ നിറമുള്ള പരിപാടികളില്‍നിന്നും വിട്ടു നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഈ നിലപാടാണ് വനിതാ മതിലിന്റെ കാര്യത്തിലും സ്വീകരിക്കുന്നതെന്നും മജ്ഞു പോസ്റ്റില്‍ വ്യക്തമാക്കി. നേരത്തെ വനിതാ മതിലിന് പിന്തുണയായി വുമണ്‍സ് വാള്‍ എന്ന ഫേസ്ബുക്ക് പേജില്‍ മഞ്ജുവിന്റെ വീഡിയോ പ്രതൃക്ഷപ്പെട്ടിരുന്നു.