ബി ജെ പിക്കു അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നു കിട്ടിയ ആകെ സീറ്റുകള്‍ പോലും 200 വരില്ല: ജ്യോതിരാദിത്യ സിന്ധ്യ

Posted on: December 12, 2018 8:07 pm | Last updated: December 12, 2018 at 8:07 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ 200 ല്‍ അധികം സീറ്റുകള്‍ നേടുമെന്ന അവകാശവാദവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പിയെ കണക്കിനു വിമര്‍ശിച്ചും കളിയാക്കിയും കോണ്‍. നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. വോട്ടെണ്ണിയപ്പോള്‍ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നു ബി ജെ പിക്കു കിട്ടിയ ആകെ സീറ്റുകള്‍ പോലും 200 വരില്ലെന്ന് സിന്ധ്യ പറഞ്ഞു. അതുകൊണ്ട് അഹംഭാവം അവസാനിപ്പിക്കാന്‍ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ തയാറാകണം.

മധ്യപ്രദേശില്‍ അബ് കി ബാര്‍ 200 പാര്‍ (ഇത്തവണ 200 പിന്നിടും) എന്ന മുദ്രാവാക്യമാണ് ബി ജെ പി തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയിരുന്നത്.