കേന്ദ്ര മന്ത്രിയുടെ മുഖത്തടിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

Posted on: December 9, 2018 12:18 pm | Last updated: December 9, 2018 at 12:18 pm

മുംബൈ: ഭരണഘടാന ദിനാചരണവുമായി ബന്ധപ്പെട്ട് മുംബൈയിലെ അംബര്‍നാഥില്‍ നടന്ന പരിപാടിക്കിടെ കേന്ദ്ര മന്ത്രിയുടെ മുഖത്തടിക്കാന്‍ ശ്രമം. കേന്ദ്ര സാമൂഹിക നീതി വുകുപ്പു മന്ത്രിയും ആര്‍ പി ഐ (അത്താവ്‌ലെ) പാര്‍ട്ടി അധ്യക്ഷനുമായ രാംദാസ് അത്താവ്‌ലക്കു നേരെയാണ് പ്രവീണ്‍ ഗോസാവി എന്നയാള്‍ ആക്രമണം നടത്താന്‍ ശ്രമിച്ചത്.

പരിപാടി കഴിഞ്ഞ് അത്താവ്‌ല വേദിയില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കവെയായിരുന്നു സംഭവം. പ്രവീണിനെ ആര്‍ പി ഐ പ്രവര്‍ത്തകര്‍ പിടികൂടി മര്‍ദിച്ച ശേഷം പോലീസിനു കൈമാറി. മര്‍ദനത്തില്‍ പരുക്കേറ്റ പ്രവീണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍ പി ഐ (എ) ഇന്ന് സംസ്ഥാനത്ത് ബന്ദാചരിക്കുകയാണ്. സമുദായത്തിന്റെ പേര് സ്വാര്‍ഥ ലാഭങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നതില്‍ പ്രതിഷേധിച്ചാണ് അംബേദര്‍ സമുദായക്കാരനായ പ്രവീണ്‍ മന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നാണു വിവരം.