Connect with us

Kerala

ശബരിമല: ഉന്നതാധികാര സമതിക്കെതിരായ ഹരജി വേഗത്തില്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ശബരിമലയില്‍ ഉന്നതാധികാര സമതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി വേഗത്തില്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസുകള്‍ സുപ്രീം കോടതിയിലേക്ക്് മാറ്റണമെന്ന ആവശ്യവും കോടതി തള്ളി.

ഹൈക്കോടതി ശബരിമലയില്‍ അമിതമായ ഇടപെടല്‍ നടത്തുന്നുവെന്നു കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ഹരജി സാധാരണ ക്രമത്തില്‍ മാത്രമെ പരിഗണിക്കാനാകുവെന്ന് കോടതി വ്യക്തമാക്കി. ഉന്നതാധികാര സമതി നിലവില്‍വന്നതോടെ സര്‍ക്കാറിന് ശബരിമലയിലെ മേല്‍ക്കൈ നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ് സിരിജഗന്‍, ഓംബുഡ്‌സ്മാന്‍ വി ആര്‍ രാമന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരാണ് നിരീക്ഷണ സമതി അംഗങ്ങള്‍.

Latest