ശബരിമല വിഷയം: റിട്ട് ഹരജികള്‍ സ്റ്റേ ചെയ്യണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Posted on: December 3, 2018 7:02 pm | Last updated: December 3, 2018 at 8:18 pm

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള 23 റിട്ട് ഹര്‍ജികളിലെ മുഴുവന്‍ നടപടികളും സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ . ഇതുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും സംസ്്ാന സര്‍ക്കാര്‍ നിലപാടെടുത്തു. സ്റ്റാന്‍ിങ് കൗണ്‍്‌സില്‍ ജി പ്രാകശം മുഖേനയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഈ റിട്ട് ഹര്‍ജികളിലെ മുഴുവന്‍ നടപടികളും സ്‌റ്റേ ചെയ്യമെന്നും എല്ലാ ഹര്‍ജികളും സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടതാണെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. ശബരിമലയില്‍ ശരണമന്ത്രം രാഷ്ട്രീയ മുദ്രാവാക്യമാക്കിയെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനാണു സംഘടനകളുടെ ശ്രമം. ഭക്തരുടെ വേഷത്തില്‍ എത്തിയവര്‍ ദര്‍ശനത്തിന് വന്ന യുവതികളെ ആക്രമിച്ചു. സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷാ നിയന്ത്രണങ്ങള്‍ സുപ്രീംകോടതി സംരക്ഷിക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞു.