ഒന്ന് മുതല്‍ ആപ്പുകള്‍ വഴിയുള്ള ഭക്ഷണ വിതരണം തടസപ്പെടും

Posted on: November 28, 2018 11:09 am | Last updated: November 28, 2018 at 12:43 pm

കൊച്ചി: ഇഷ്ട ഭക്ഷണം സ്വന്തം വീട്ടുമുറ്റത്തെത്തിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ വിലക്ക്. ഇതോടെ യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകളിലൂടെ ശനിയാഴ്ച മുതല്‍ ഭക്ഷണം ലഭിക്കുന്നത് തടസപ്പെടും. തുടക്കത്തില്‍ എറണാകുളം ജില്ലയിലാണ് വിലക്ക് വരുന്നതെങ്കിലും കോഴിക്കോട് ആപ്പുകള്‍ വഴിയുള്ള ഭക്ഷണ വിതരണത്തിന് നിയന്ത്രണമുണ്ട്.

തങ്ങള്‍ പറയുന്ന വിലക്ക് ഭക്ഷണം വാങ്ങാന്‍ തയ്യാറാണെങ്കിലേ ആപ്പുകളുമായി സഹകരിക്കുവെന്ന് ഹോട്ടലുഡടമകള്‍ പറയുന്നു. നിലവില്‍ 20മുതല്‍ 30വരെ ശതമാനം കമ്മീഷന്‍ ആപ്പുകള്‍ ഈടാക്കുന്നുണ്ട്. ഇത് താങ്ങാനാകില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു. നിലവില്‍ എറണാകുളം ജില്ലയില്‍ ഇരുന്നൂരോളം ഹോട്ടലുകളാണ് ആപ്പുമായി സഹകരിച്ച് ഭക്ഷണം വില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രത്യേക ഡെലിവറി ചാര്‍ജ് ഈടാക്കാതെ നേരിട്ട് നടത്തുന്ന ഡെലിവറികള്‍ വ്യാപിപ്പിക്കാനാണ് ഹോട്ടലുടകള്‍ തീരുമാനിച്ചിരിക്കുന്നത്.