കാണാതായ ആള്‍ തോട്ടില്‍ മരിച്ച നിലയില്‍

Posted on: November 26, 2018 12:55 pm | Last updated: November 26, 2018 at 3:28 pm

ആലപ്പുഴ: വിവാഹ ചടങ്ങിന് പോയതിന് ശേഷം കാണാതായയാളെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി സ്വദേശി മധുസൂദനെ(56)യാണ് ആലപ്പുഴ കല്ലുപാലത്തിന് സമീപം തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌
കഴിഞ്ഞ ദിവസം ഒരു വിവാഹചടങ്ങിന് പോയ മധുസൂദനന്‍ തിരികെ വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മദ്യപിച്ച് അബോധാവസ്ഥയിലായ ഇയാള്‍ തോട്ടില്‍ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.