മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നടപടി മനസ്സിനെ മുറിവേല്‍പ്പിച്ചു: അതൃപ്തി പരസ്യമാക്കി മാത്യു ടി തോമസ്

Posted on: November 23, 2018 6:54 pm | Last updated: November 24, 2018 at 10:53 am

തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കിയ രീതി വേദനിപ്പിച്ചുവെന്ന് മാത്യു ടി തോമസ്. നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചത് അനിഷ്ടങ്ങള്‍ ഉണ്ടാക്കി. ഇക്കാര്യത്തില്‍ ഇടതുപക്ഷ രീതികള്‍ക്ക് യോജിക്കാത്ത നടപടികളുണ്ടായി. തീരുമാനം മനസ്സിനെ മുറിവേല്‍പ്പിച്ചു. തന്നെയും കുടുംബത്തെയും വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമുണ്ടായി. പാര്‍ട്ടിയോടൊപ്പം തുടരും. ഇടതുപക്ഷത്തോടൊപ്പം എന്നുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘടനാ തീരുമാനത്തിന് വഴിപ്പെടാന്‍ ബാധ്യസ്ഥനാണ്. രാജിവെയ്ക്കണമെന്ന അറിയിപ്പ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. രാജി എപ്പോഴൊണെന്ന് തീരുവനന്തപുരത്ത് എത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.