കെ സുരേന്ദ്രന്‍ ഊരാക്കുടുക്കില്‍; ശബരിമല സംഭവത്തില്‍ വീണ്ടും ജാമ്യമില്ലാ കേസ്

Posted on: November 22, 2018 1:22 pm | Last updated: November 22, 2018 at 6:49 pm
SHARE

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ വീണ്ടും കേസ്. ചിത്തിരആട്ട വിശേഷ സമയത്ത് സന്നിധാനത്ത് 52 കാരിയെ തടഞ്ഞ സംഭവത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് കേസടുത്തത്. ഐപിസി 120 (ബി) പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഗൂഢാലോചന നടത്തിയതിന് തെളിവുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി.

സുരേന്ദ്രന് പുറമേ അഞ്ച് ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെയും കേസെടുത്തു. വല്‍സലന്‍ തില്ലങ്കേരി, പ്രകാശ് ബാബു, വി.വി രാജേഷ്, എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിനും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അറസ്റ്റിലായ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം ലഭിച്ചെങ്കിലും ജയില്‍ മോചിതനായിട്ടില്ല. കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്രര്‍ ചെയ്ത കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന സുരേന്ദ്രന് ഈ കേസില്‍ ജാമ്യം ലഭിച്ചാലേ കൊട്ടാരക്കര സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയൂ. ഇതിനിടെയാണ് പുതിയ കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here