ആന്‍ഡമാനില്‍ പ്രാകൃത വര്‍ഗക്കാരുടെ അമ്പേറ്റ് യു എസ് മിഷണറി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Posted on: November 21, 2018 4:27 pm | Last updated: November 21, 2018 at 6:27 pm

പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിലെത്തിയ അമേരിക്കന്‍ ക്രിസ്തുമത പ്രചാരകന്‍ പ്രാകൃത വര്‍ഗക്കാര്‍ അമ്പെയ്തു കൊലപ്പെടുത്തി. മിഷനറി പ്രവര്‍ത്തകനായ ജോണ്‍ അലന്‍ ചൗ എന്നയാളാണ് കൊല്ലപ്പെട്ടത്. മൃതദേഹം കണ്ടെത്തിയിട്ടില്ല.

അഞ്ചു ദിവസം മുമ്പാണ് ഒരു മത്സ്യത്തൊഴിലാളിയുടെ സഹായത്തോടെ ചൗ ഇവിടുത്തെ നിരോധിത ദ്വീപിലേക്കു പോയത്. നവം: 16ന് ലക്ഷ്യത്തിലെത്തിയത്. മത്സ്യത്തൊഴിലാളിയെ അറസ്റ്റു ചെയ്തിട്ടുണ്ട്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന സെന്റിനെലസ് എന്ന ആദിമ വര്‍ഗക്കാരാണ് ചൗവിനെ ആക്രമിച്ചത്. പോലീസ് അന്വേഷണമാരംഭിച്ചതായി ദ്വീപ സമൂഹത്തിലെ പോലീസുദ്യോഗസ്ഥന്‍ ദീപക് യാദവ് പറഞ്ഞു. മുമ്പ് പല തവണ ദ്വീപ് സന്ദര്‍ശിച്ചിട്ടുള്ള ചൗവിന്റെ വലിയ ആഗ്രഹമായിരുന്നു സെന്റിനെലസ് ഗോത്രക്കാരെ സന്ദര്‍ശിക്കുകയെന്നത്.