സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തി; പ്രതി പിടിയില്‍

Posted on: November 12, 2018 7:51 pm | Last updated: November 12, 2018 at 7:51 pm

പാലാരിവട്ടം: സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ ചാവക്കാട് വൈലത്തൂര്‍ ഞമനങ്ങാട് കര കൊട്ടാരപ്പാട്ട് വീട്ടില്‍ ഇസ്മയിലിനെ (46) പോലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ സൈറ്റില്‍ പരസ്യം കണ്ടാണു വിദ്യാര്‍ഥിനിയും കൂട്ടുകാരും ഇയാളുമായി ബന്ധപ്പെടുന്നത്.

സിനിമ മേഖലയിലെ പ്രമുഖരുമായി ബന്ധമുണ്ടെന്ന് ഇയാള്‍ ഇവരെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് രണ്ട് പേരെ മാത്രം തിരഞ്ഞെടുത്തതായും ഇന്റര്‍വ്യൂ നടത്തണമെന്നും ഇവരോട് പറഞ്ഞു. ഇന്റര്‍വ്യുവിന് വിദ്യാര്‍ഥിനി മാത്രമാണെത്തിയത്. തുടര്‍ന്നു കാറില്‍ കയറ്റി ലോഡ്ജ് മുറിയില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ചാവക്കാട്ടെ വീട്ടില്‍ നിന്നു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത് .