കൊല്‍ക്കത്തയില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തം

Posted on: November 5, 2018 6:48 pm | Last updated: November 5, 2018 at 8:56 pm

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റ് മേഖലയിലെ എപിജെ ഹൗസ് എന്ന ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തം. എട്ട് നിലകളിലുള്ള ഓഫീസില്‍ നിരവധി കമ്പനികളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.

കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് തീപിടിച്ചത്. രാവിലെ 11നാണ് കെട്ടിടത്തില്‍നിന്നും ആദ്യ അപായ സൈറണ്‍ മുഴങ്ങിയത്. കെട്ടിടത്തില്‍നിന്നും മുഴുവന്‍ ആളുകളേയും ഒഴിപ്പിച്ചതായി അഗ്നിശമന സേനാ വിഭാഗം പറഞ്ഞു. തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.