ശബരിമലയില്‍ നാളെ അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ

Posted on: November 2, 2018 6:38 pm | Last updated: November 2, 2018 at 9:24 pm
SHARE

ശബരിമല: ശബരിമലയിലും പരിസരങ്ങളിലും നാളെ അര്‍ധരാത്രി മുതല്‍ ആറാം തീയതി അര്‍ധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പമ്പ, ഇലവുങ്കല്‍, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. അഞ്ചിനു വൈകീട്ട് അഞ്ചിനാണ് ചിത്തിര ആട്ടവിശേഷത്തിനു നട തുറക്കുന്നത്. ശനിയാഴ്ച രാവിലെ തന്നെ പോലീസ് വിന്യാസം പൂര്‍ത്തിയാക്കുമെന്നാണു സൂചന.

യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുമെന്നു സര്‍ക്കാരും പ്രതിരോധിക്കുമെന്നു സമരക്കാരും നിലപാടെടുത്തതോടെ സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ടാണ് പോലീസിന്റെ നടപടി. അഞ്ചാം തീയതി ശബരിമല ദര്‍ശനത്തിന് യുവതികളെത്തിയാല്‍ പോലീസ് സുരക്ഷയൊരുക്കുമെന്ന് പത്തനംതിട്ട എസ്പി ടി നാരായണന്‍ അറിയിച്ചിരുന്നു.

ശബരിമലയിൽ മാധ്യമങ്ങൾക്കും പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തി. പതിവുപോലെ നടതുറക്കുന്നതിനു മുന്‍പ്  മാധ്യമപ്രവർത്തകരെ സന്നിധാനത്തേക്കു പ്രവേശിപ്പിക്കില്ല. അ​ഞ്ചിനു രാവിലെ എട്ടുമണിക്കേ മാധ്യമപ്രവര്‍ത്തകരെ നിലയ്ക്കലില്‍നിന്ന് കടത്തിവിടൂ. ഭക്തരെ ഉച്ചയോടെ കടത്തിവിടാനാണ്തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here