പ്രവാസി വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന സ്റ്റുഡന്റസ് കോണ്‍ഫറന്‍സിന് പ്രൗഢോജല സമാപനം

Posted on: October 31, 2018 1:00 pm | Last updated: October 31, 2018 at 1:00 pm

ജിദ്ദ: മാതൃ രാജ്യത്തിന്റെ മഹത്തായ സവിഷേതകള്‍ ഉള്‍ക്കൊണ്ട് നന്മകള്‍ മുറുകെ പിടിച്ചു വ്യക്തിപരമായ വികാസത്തിനും സര്‍വോപരി രാഷ്ട്രത്തിനും സമൂഹത്തിനും ഗുണപരമായി വളരാനും സ്വപ്‌നങ്ങള്‍ കാണാന്‍ ശീലിക്കണമെന്നു രിസാല സ്റ്റഡി സര്‍ക്കിള്‍ സ്റ്റുഡന്റസ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. ‘ആകാശം അകലെയല്ല’ എന്ന ശീര്‍ഷകത്തില്‍ കഴിഞ്ഞ രണ്ടു മാസക്കാലമായി മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും രിസാല സ്റ്റഡി സര്‍ക്കിളിന് കീഴില്‍ നടന്ന് വരുന്ന വ്യത്യസ്ത പരിപാടികളുടെ ഭാഗമായാണ് ആര്‍എസ്‌സി ജിദ്ദ സെന്‍ട്രല്‍ ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ സമ്മേളനം സംഘടിപ്പിച്ചത്.

പ്രവാസ ലോകത്തെ നാല് ചുവരുകള്‍ക്കുള്ളില്‍ മൊബൈലും വീഡിയോ ഗൈയിംസുമായി കഴിയു ന്ന കുട്ടികള്‍ക്കു ക്ലാസ് മുറി സംവാദങ്ങള്‍ക്കും, വിദ്യാലയത്തിനും വീട്ടിനും പുറത്തെ ജീവിതപാഠം അഭ്യസിപ്പിക്കുക സമ്പന്നമായ ബാല്യകാല ഓര്‍മകള്‍ സമ്മാനിക്കുക, പൗരബോധവും മാനവികതയും വളര്‍ത്തി വിദ്യാര്‍ഥിയിലെ വ്യക്തിയെ രൂപപ്പെടുത്തുക, വിദ്യാര്‍ഥിത്വം വീണ്ടെടുത്ത് സാമൂഹീകരണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സമ്മേളനവും അനുബന്ധ പ്രവര്‍ത്തനങ്ങളും മുന്നോട്ടുവച്ചത്.പൊതു ജനങ്ങള്‍ക്കായി പ്രോലോഗ് , വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൈ ടച് , മുതിര്‍ന്ന സ്ത്രീകള്‍ക്കും വിദ്യര്‍ത്ഥിനികള്‍ക്കുമായി സ്പര്‍ശം , അധ്യാപകര്‍ക്ക് വേണ്ടി ഓക്‌സിലിയ , മുഅല്ലിമീങ്ങള്‍ക്കായി മുഅല്ലിം മീറ്റ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ വിവിധ പരിപാടികളാണ് സ്റ്റുഡന്റസ് കോണ്‍ഫ്രന്‍സിന് അനുബന്ധമായി സംഘടിപ്പിക്കപ്പെട്ടു.

വെള്ളിയാഴ്ച ഉച്ചയോടെ തുടക്കം കുറിച്ച സമാപന പരിപാടിയുടെ ആദ്യ സെഷന്‍ ഐ സി എഫ് നാഷണല്‍ കണ്‍വീനര്‍ ബഷീര്‍ എറണാംകുളം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ് ആര്‍ എസ് സി സൗദി വെസ്റ്റ് നാഷണല്‍ ജനറല്‍ കണ്‍വീനര്‍ സല്‍മാന്‍ വെങ്കളം നിര്‍വഹിച്ചു. ‘മീറ്റ് ദി ഗസ്റ്റ്’ സെഷനില്‍ പ്രൊഫസര്‍ എ.പി അബ്ദുല്‍ വഹാബ് കുട്ടികളുമായി സര്‍ഗസംവാദം നടത്തി.സമാപന സമ്മേളനം ഉസ്മാന്‍ യഹിയ അല്‍ അശ്ഹരി ഉല്‍ഘടനം ചെയ്തു. മുജീബ് ഏ.ആര്‍ നഗര്‍ ( ഐ സി ഫ് ഗള്‍ഫ് കൌണ്‍സില്‍ സെക്രട്ടറി)സ്റ്റുഡന്റസ് സിണ്ടിക്കേറ്റ് പ്രഖ്യാപനവും എംസി അബ്ദുല്‍ഗഫൂര്‍ സന്ദേശ പ്രഭാഷണവും നടത്തി. നാസര്‍ ഖുറേഷി (വിദ്യഭ്യാസ പ്രവര്‍ത്തകന്‍) ഇഖ്അബല്‍ പൊക്കുന്നു(എഞ്ചിനിയേര്‍സ് ഫോറം), ഡോക്ടര്‍ ഫിറോസ് മുല്ല (പ്രിന്‍സിപ്പല്‍ എം,ഐ ,എസ് ജിദ്ദ),അബ്ദുല്‍ സമദ് (പ്രിന്‍സിപ്പല്‍ അല്‍ മാവാരിദ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ )നാവിസ് പീറ്റര്‍ (പ്രിന്‍സിപ്പല്‍ അല്‍ വുറൂദ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍) ഷാനവാസ് തലാപ്പില്‍(പ്രിന്‍സിപ്പല്‍ തലാല്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍) നൗഫല്‍ എറണാംകുളം ( ആര്‍.എസ്.സി സൗദി നാഷണല്‍ വെസ്റ്റ്) എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു.

ഹബീബ് കോയ തങ്ങള്‍ (ചെയര്‍മാന്‍ ഐ.സി.ഫ് സൗദി നാഷണല്‍ ) പരിപാടികള്‍ നിയന്ത്രിച്ചു. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ മാസ്റ്റര്‍, സജീര്‍ പുത്തന്പള്ളി, മന്‍സൂര്‍ ചുണ്ടമ്പറ്റ, യഹ്‌യ വളപട്ടണം, മാസ്റ്റര്‍ മുഹമ്മദ് മാലിക്, മാസ്റ്റര്‍ മുഹമ്മദ് നാസിഫ്, മാസ്റ്റര്‍ നബീല്‍ ,മാസ്റ്റര്‍ റമീസ്,മാസ്റ്റര്‍ മാസിന് , മാസ്റ്റര്‍ അദ്‌നാന്‍ , മാസ്റ്റര്‍ മുഹമ്മദ് മിഷാല്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംബന്ധിച്ചു.