ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വ്യാജ വാര്‍ത്തകള്‍, രാജ്യസുരക്ഷക്കും സൈബര്‍ കുറ്റക്യത്യങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകുന്ന സന്ദേശങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാനാണ് ഗൂഗിള്‍, ട്വിറ്റര്‍, വാട്‌സാപ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ പ്രതിനിധികളുമായി ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിര്‍ദേശം നല്‍കിയത്.
സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അന്വേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ കൈമാറാന്‍ സംവിധാനമൊരുക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ യോഗം വിളിച്ചത്.