Connect with us

Gulf

ഭാവിയിലെ നിക്ഷേപ സാധ്യതകള്‍ അന്താരാഷ്ട്ര ശില്‍പശാലക്ക് റിയാദില്‍ തുടക്കമായി

Published

|

Last Updated

റിയാദ്: സഊദിയിലും,ലോകത്തും നിക്ഷേപ സാധ്യതകളെ കുറിച്ചുള്ള ശില്‍പ ശാലാകള്‍ക്ക് തുടക്കമായി. ഫ്യൂ്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് എന്ന പേരിലുള്ള ശില്‍പശാലകളും സെമിനാറുകളും ഇന്നുമുതല്‍ വ്യാഴാഴ്ച വരെ നീണ്ടു നില്‍ക്കും. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ദരും, അന്താരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളും ഉള്‍പ്പടെ 150 പരം പ്രഭാഷകര്‍ പങ്കെടുക്കും.

കൂടാതെ സഊദിക്കകത്തു നിന്നും പുറത്തു നിന്നുമായി നിരവധി ബിസിനസ്സ് പ്രമുഖരും പങ്കെടുക്കുന്നു. പുതിയ സാമ്പത്തിക നഗരങ്ങളിലെ നിക്ഷേപം, ഉത്പാദനം,ടുറിസം, ഉത്പാദനം, നിര്‍മാണം, അടിസ്ഥാന സൗകര്യം, എന്നിവക്കു വേണ്ടി മനുഷ്യ വിഭവ ശേഷിയോടപ്പം ആധുനിക ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സഊദി വിഷന്‍ 2030 ന്‍െ ഭാഗമായാണ് ഇതാദ്യമായി ഇത്രയും വിപുലമായ രീതിയില്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നത്.

Latest