നിരോധനാജ്ഞ വെള്ളിയാഴ്ചവരെ നീട്ടി; ന്യൂയോര്‍ക്ക് ടൈംസ് ലേഖികക്ക് നേരെ കല്ലേറ്

Posted on: October 18, 2018 9:36 am | Last updated: October 18, 2018 at 1:08 pm

പമ്പ: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി. ആവശ്യമെങ്കില്‍ ഇത് വീണ്ടും നീട്ടുമെന്നും പോലീസ് പറഞ്ഞു. അതേ സമയം നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴും പ്രതിഷേധക്കാര്‍ മാധ്യമപ്രവര്‍ത്തകയെ തടഞ്ഞു. ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജിനെയാണ് തടഞ്ഞത്. തനിക്ക് നേരെ അസഭ്യവര്‍ഷവും കല്ലേറുമുണ്ടായതായി സുഹാനി പറഞ്ഞു.

പരമ്പരാഗത കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോകവെ മരക്കൂട്ടത്ത് വെച്ച് സുഹാസിനിയേയും സുഹ്യത്തിനേയും തടയുകയായിരുന്നു. പോലീസ് എത്തി ഇവര്‍ക്ക് സുരക്ഷയൊരുക്കിയെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് സുഹാസിനിയും സുഹ്യത്തും മടങ്ങുകയായിരുന്നു. മടങ്ങിപ്പോകുന്ന ഇവര്‍ക്കും പോലീസിനും നേരെ അപ്പോഴും പ്രതിഷേധക്കാര്‍ അക്രോശിക്കുന്നുണ്ടായിരുന്നു.