യുഎസിന്റെ യുഎന്‍ അംബാസഡര്‍ നിക്കി ഹാലി രാജിവെച്ചു

Posted on: October 9, 2018 8:21 pm | Last updated: October 10, 2018 at 10:08 am

വാഷിംഗ്ടണ്‍: യുഎസിന്റെ ഐക്യരാഷ്ട്രസഭ അംബാസഡര്‍ നിക്കി ഹാലി രാജിവെച്ചു. രാജി യുഎസ് പ്രസിഡന്റ് ട്രംപ് സ്വീകരിച്ചു. കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസിലെത്തി ട്രംപിനെ കണ്ട നിക്കി ഹാലി രാജി സന്നദ്ധത അറിയിച്ചിരുന്നു. രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല.

2016 നവംബറിലാണ് നിക്കി ഹാലി യുഎന്‍ അംബാസഡറായി നിയമിതയായത്. ഇതിനിടയില്‍ ഒരു മാസക്കാലം യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ താത്കാലിക പ്രസിഡന്റായി അവര്‍ പ്രവര്‍ത്തിച്ചിരുന്നു.