തിരുവനന്തപുരം: സ്വന്തം മണ്ഡലമായ എലപ്പുള്ളിയില്‍ ബ്രൂവറി അനുവദിച്ചതിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. സ്വകാര്യ ബ്രൂവറിക്ക് അനുമതി നല്‍കിയത് പുനഃപരിശോധിക്കണമെന്ന് വി.എസ് പറഞ്ഞു.
കുടിവെള്ള ക്ഷാമം രൂക്ഷമായ എലപ്പുള്ളിയിലെ ബിയര്‍ ഉല്പാദന അനുമതി ആശങ്കാജനകമാണ്. ഭൂഗര്‍ഭജല വകുപ്പ് അത്യാസന്ന മേഖല ആയി പ്രഖ്യാപിച്ച സ്ഥലത്താണ് ബ്രൂവറിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
പെപ്‌സിക്കും കൊക്കോകോളക്കും എതിരെ പോരാടിയവരെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും ജലചൂഷണം അനുവദിക്കില്ലെന്നും വി.എസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. എലപ്പുള്ളി പഞ്ചായത്തിലെ പത്താം വാര്‍ഡായ കൗസുപ്പാറയിലാണ് ബ്രൂവറി തുടങ്ങുന്നത്.