വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ നാളെ തുറക്കും ; കോഴിക്കോട് , മലപ്പുറം ജില്ലകളില്‍ ജൂണ്‍ അഞ്ചിന്

Posted on: May 31, 2018 2:28 pm | Last updated: May 31, 2018 at 2:28 pm

തിരുവനന്തപുരം: കോഴിക്കോട് , മലപ്പുറം ജില്ലകളിലൊഴികെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ സ്‌കൂളുകള്‍ വേനലവധിക്ക് ശേഷം വെള്ളിയാഴ്ച തുറക്കും. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് മലപ്പുറം ജില്ലകളിലെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് നീട്ടിയിട്ടുണ്ട്.

മൂന്ന് ലക്ഷത്തോളം കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരമറിയുന്നതിനായി ഒന്നാം ക്ലാസിലെത്തുക. കഴിഞ്ഞ വര്‍ഷം 3,16,023 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. ആറാം പ്രവര്‍ത്തി ദിനമായ ശനിയാഴചയാകും കുട്ടികളുടെ കണക്ക് ശേഖരിക്കുക. പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായമാറ്റുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതി 34,500 ക്ലാസ് മുറികളില്‍ പൂര്‍ത്തിയായിട്ടുണ്ട്. 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കാനാണ് പദ്ധതി. പാഠപുസ്തക വിതരണവും യൂനിഫോം വിതരണവും നേരത്തെ നടത്താനായത് സര്‍ക്കാറിന് നേട്ടമായി . കാഴ്ചപരിമിതര്‍്ക്കുള്ള ബ്രെയില്‍ ലിപിയിലുള്ള പുസ്തകവും തയ്യാറായിട്ടുണ്ട്. ഇതിന് പുറമെ 200 അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കുന്ന വിദ്യാഭ്യാസ കലണ്ടറും തയ്യാറാക്കിയിട്ടുണ്ട്.